Vellotin Kaalukal Song Lyrics Malayalam | വെള്ളോട്ടിൻ സദൃശമാം കാലുകൾ

Christians Lyrics

വെള്ളോട്ടിൻ സദൃശമാം കാലുകൾ

 

വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ 

പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ 

കണ്ണഗ്നിജ്വാലപോലെ  കത്തിജ്വലിക്കുന്നവനെ

യേശുവേ നീ മാത്രം എൻ രക്ഷകൻ


          ഓ....ഓ...ഓ.....        

          ഹാലേലൂയ...

പരിശുദ്ധനായവൻ നീയേ 

അതി ശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ 

പൊടിമാത്രമാകുമീ എന്നെ 

കരുണർദ്രപാത്രമയി മാറ്റാൻ 

സ്വർഗ്ഗമഹിമയെല്ലാം വെടിഞ്ഞു വന്നവനെ

ആരാധ്യനെ...

എന്നേശുവേ...

            ഓ....ഓ...ഓ..... 

            ഹാലേലൂയാ ..


ഏഴുപൊൻ നിലവിളക്കിൻ 

നടുവിൽ ഞാൻ കാണുന്നേ 

നിലയങ്കി ധരിച്ചാമാറിൽ 

പൊൻ കച്ച അണിഞ്ഞവനെ 

ഏഴു നക്ഷത്രങ്ങൾ 

വലങ്കയ്യിൽ പിടിച്ചവനെ 

സൂര്യനെപ്പോലും വെല്ലും 

മുഖ ശോഭയുള്ളവനെ       

          ഓ....ഓ...ഓ..... 

         ഹാലേലൂയാ ...


സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ 

ദൂതൻമാർ വാഴ്തി പാടും തേജസ്സായുള്ളവനെ 

എല്ലാ നാമങ്ങൾക്കും മേലായ നാമമേ  

എല്ലാ നാവും പാടും യേശുവിൻ നാമമേ

          ഓ....ഓ...ഓ.....      

          ഹാലേലൂയാ ..


വെള്ളോട്ടിൻ സദൃശമാം കാലുകൾ | Vellotin Kaalukal | Reji Narayanan | Anil Adoor | Emmanuel KB

To Top